കേ രളപ്പിറവി ദിന ക്വിസ് വിജയികൾ. കേരളപ്പിറവി ദിന ക്വിസ് _FIRST_PM LAKSHMI CHANDANA കേരളപ്പിറവി ദിന ക്വിസ്_SECOND_MINHA FATHIMA CP കേരളപ്പിറവി ദിന ക്വിസ്_THIRD_LUKHMAN .K
ചരിത്രം:- 1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്.ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ,പാറുക്കുട്ടി അമ്മ,അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ,പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു.1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു.കുഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് നിലനിന്നിരുന്നത്.പിന്നീട് കുഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു.ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ.പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. 2019/20 അക്കാദമിക്...