Skip to main content

എ.എച്ച്.എൽ.പി.സ്‍ക‍ൂള്‍ രാമപുരം.

ചരിത്രം:-

                1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്.ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ,പാറുക്കുട്ടി അമ്മ,അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ,പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു.1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു.കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്.പിന്നീട് കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു.ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ.പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. 2019/20 അക്കാദമിക് വര്‍ഷത്തില്‍  249 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും ഇവിടെ LP സ്‍ക‍ൂളില്‍(1 to 4) പ്രവര്‍ത്തിക്ക‍ുന്ന‍ു,LKG&UKG സെക്ഷനില്‍ 130 ക‍ുട്ടികളും 4 അദ്ധ്യാപകരും,ഒര‍ു ‍ഹെല്‍പ്പ‍റ‍ും പ്രവര്‍ത്തിക്ക‍ുന്ന‍ു. 2014 മ‍‍ുതല്‍ വേണുഗോപാലൻ മുണ്ടക്കോട്ടിൽ ആണ് ഹെഡ് മാസ്റ്റർ.











Comments

Popular posts from this blog

കേരളപ്പിറവി ആഘോഷം.

         കേരളപ്പിറവി ആഘോഷം  കേരളപ്പിറവി ആഘോഷം  വളരെ  ഗംഭീരമായി.

സർട്ടിഫിക്കറ്റ് വിതരണം.

മങ്കട ഉപജില്ലാ കലോത്സവത്തില്‍ 'A' ഗ്രേഡ് നേടിയ  വിദ്യാര്‍ത്ഥികള്‍ക്ക‍ുള്ള സർട്ടിഫിക്കറ്റ് വിതരണം. മങ്കട സബ് ജില്ലാ കലാമേളയിൽ  രാമപുരം AHLP സ്കൂളിന്‌  മിന്നും  ജയം.